ലേലം

കാക്കനാട്: വടക്കന്‍ പറവൂര്‍ കയര്‍ േപ്രാജക്ട് ഓഫിസിലെ കെ.ഇ.ടി 3721ാം നമ്പര്‍ ജീപ്പ് (1981 മോഡല്‍ ഏഴ് സീറ്റ് - ടൂറര്‍ ജീപ്പ്) ജനുവരി മൂന്നിന് രാവിലെ 11.30ന് പരസ്യ /ക്വട്ടേഷന്‍ ചെയ്ത് വില്‍ക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാവിലെ 11നുമുമ്പ് എത്തി 3000 രൂപ നിരതദ്രവ്യം കെട്ടിെവക്കണം. 11 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 11 മുതല്‍ നാലുവരെ ഓഫിസറുടെ അംഗീകാരത്തോടെ വാഹനം പരിശോധിക്കാം. ഫോൺ: 94950 16149. പട്ടയവിതരണ മേള 18ന്; 471 പട്ടയങ്ങള്‍ വിതരണം ചെയ്യും കാക്കനാട്: ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യാൻ സംഘടിപ്പിക്കുന്ന പട്ടയവിതരണ മേള എറണാകുളം ടൗണ്‍ ഹാളില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എൽ.എ അധ്യക്ഷത വഹിക്കും. 471 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. 141 എല്‍.എ പട്ടയങ്ങളും 146 എല്‍.ടി പട്ടയങ്ങളും 108 ദേവസ്വം പട്ടയങ്ങളും 10 ഇനാം പട്ടയങ്ങളും 66 കൈവശ രേഖയും അടക്കമാണിത്. കുന്നത്തുനാട് 20 എൽ.എ പട്ടയങ്ങളും 56 കൈവശ രേഖകളും നല്‍കും. കോതമംഗലം 40, കൊച്ചി -25, കണയന്നൂര്‍ -35, പറവൂര്‍ നാല്, ആലുവ മൂന്ന്, മൂവാറ്റുപുഴ 14 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. കണയന്നൂര്‍ താലൂക്കില്‍ ഒമ്പത് കൈവശ രേഖകള്‍ വിതരണം ചെയ്യും. പറവൂരില്‍ ഒരു കൈവശ രേഖയും നല്‍കും. കണയന്നൂര്‍ താലൂക്കില്‍ വിതരണം ചെയ്യുന്ന 35 പട്ടയങ്ങളില്‍ 32 പട്ടയങ്ങള്‍ മാന്നുള്ളിപ്പാടം കോളനി നിവാസികള്‍ക്കാണ്. പട്ടയവിതരണവുമായി ബന്ധപ്പെട്ട അവലോകന യോഗം കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.