മുഹമ്മ: വേമ്പനാട്ടുകായലിൽ കക്ക സമ്പത്ത് വർധിപ്പിക്കാനും മല്ലിക്കക്ക വാരുന്നത് തടയാനും ഫിഷറീസ് വകുപ്പ് പദ്ധതി ആരംഭിച്ചു. കക്ക സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കായലിൽ മല്ലിക്കക്ക നിക്ഷേപിച്ചു. മുഹമ്മ പാതിരാമണൽ ദ്വീപിന് സമീപം കായലിൽ നാലേക്കറോളം ഭാഗത്താണ് കക്ക നിക്ഷേപിച്ചത്. കായലിെൻറ വിവിധ ഭാഗങ്ങളിൽ നിന്നാണ് കക്ക ശേഖരിച്ചത്. മുഹമ്മ 2552ാം നമ്പർ കക്ക സഹകരണ സംഘത്തിെൻറ ആദ്യഘട്ട കക്ക റിലെയിങ് ആണ് നടന്നത്. പദ്ധതിക്കായി 38 ലക്ഷം രൂപയാണ് സർക്കാർ വകയിരുത്തിയത്. മൂന്നു വർഷമായി അഞ്ച് കക്ക സഹകരണ സംഘങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സംഘത്തിനും ഓരോ ലക്ഷം രൂപ വീതം നൽകും. വെച്ചൂർ, മുഹമ്മ മാർക്കറ്റ്, ആര്യാട്, കാവാലം എന്നിവയാണ് പദ്ധതിയിൽ പങ്കാളികളായ മറ്റ് സംഘങ്ങൾ. സി.എം.എഫ്.ആർ.ഐ, ഡബ്ല്യു.ഡബ്ല്യു.എഫ്, ഏട്രീ എന്നിവയും സഹകരിക്കുന്നുണ്ട്. കണ്ണങ്കരക്കടവിൽ നടന്ന പരിപാടി മുഹമ്മ, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറുമാരായ ജെ. ജയലാൽ, സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സിന്ധു ബിനു, യമുന, ഷാജി, ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ സി.പി. അനിരുദ്ധൻ, സി.കെ സുരേന്ദ്രൻ, വി.പി. ചിദംബരൻ, എൻ.എൻ. ശശി, പി.കെ. സുരേന്ദ്രൻ, ബി. ഗീത തുടങ്ങിയവർ പങ്കെടുത്തു. കോണ്‍ഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മിറ്റി വിഭജിച്ചു ചേര്‍ത്തല: പട്ടണക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ നിലവിലെ മണ്ഡലം കമ്മിറ്റി പട്ടണക്കാട്, വെട്ടക്കൽ കമ്മിറ്റികളായി വിഭജിച്ചു. രണ്ടിടത്തും പുതിയ പ്രസിഡൻറുമാരെയും ഡി.സി.സി പ്രസിഡൻറ് എം. ലിജു നോമിനേറ്റ് ചെയ്തു. പട്ടണക്കാട് പി.എം. രാജേന്ദ്രബാബുവും വെട്ടക്കലില്‍ എം.എ. നെല്‍സണുമാണ് പുതിയ പ്രസിഡൻറുമാര്‍. പട്ടണക്കാട് സര്‍വിസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയിലെ തര്‍ക്കം പരസ്യമായത്. എ. വിഭാഗം പട്ടണക്കാട് സമാന്തര കമ്മിറ്റി രൂപവത്കരിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഡി.സി.സി പ്രസിഡൻറ് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.കെ. ഷാജിമോഹന്‍, ബ്ലോക്ക് പ്രസിഡൻറ് ജോണി തച്ചാറ എന്നിവരടങ്ങുന്ന കമീഷനെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിെൻറയും അടിസ്ഥാനത്തിലാണ് നടപടി. കെ.പി.സി.സി അനുമതിയോടെയാണ് തീരുമാനങ്ങളെന്ന് ഡി.സി.സി പ്രസിഡൻറ് അറിയിച്ചു. ഇരുപക്ഷത്തിനും സ്വീകാര്യമായ രീതിയിലാണ് മാറ്റങ്ങള്‍ നടപ്പാക്കിയിരിക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.