നെല്ല്​ ഗവേഷണ കേന്ദ്രത്തിലെ കനാൽ വൃത്തിയാക്കാൻ ഫണ്ട് കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമീഷൻ

കൊച്ചി: കാർഷിക സർവകലാശാലയുടെ കൊച്ചി വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തി​െൻറ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന കൊച്ചി നഗരസഭയുടെ കനാലിലെ മാലിന്യങ്ങൾ നീക്കാൻ ഫണ്ട് കണ്ടെത്താൻ സർക്കാറും കൊച്ചി നഗരസഭയും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തൃശൂർ കാർഷിക സർവകലാശാല രജിസ്ട്രാർ സമർപ്പിച്ച പരാതിയിലാണ് കമീഷൻ അംഗം കെ. മോഹൻകുമാറി​െൻറ ഉത്തരവ്. മത്സ്യകൃഷിക്കും നെല്ല് ഗവേഷണത്തിനും മാലിന്യങ്ങൾ തടസ്സംസൃഷിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കനാൽ വൃത്തിയാക്കാൻ 2017--18 ൽ കൊച്ചി നഗരസഭ 50 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും ബാക്കി തുക മറ്റ് േസ്രാതസ്സുകളിൽനിന്നും ലഭ്യമാക്കുന്ന മുറക്ക് പദ്ധതി നടപ്പാക്കാമെന്നും കൊച്ചി നഗരസഭ കമീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. സർക്കാറുമായി ബന്ധപ്പെട്ട് അടിയന്തരമായി ഫണ്ട് ലഭ്യമാക്കി വേഗത്തിൽ കനാൽ വൃത്തിയാക്കണമെന്ന് കമീഷൻ കൊച്ചി നഗരസഭ സെക്രട്ടറിക്ക് ഉത്തരവ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.