കൊച്ചി: ഓണത്തെ വരവേല്‍ക്കാൻ ജില്ലയിലുടനീളം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. സെപ്റ്റംബര്‍ മൂന്നുവരെയാണ് ചന്തകള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലായി 101ഓളം ചന്തകളാണ് സജ്ജമാക്കിയിരിക്കുന്നത്. 10 കോടിയുടെ വിറ്റുവരവാണ് ചന്തകളിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. കൂടാതെ ഐ.ആര്‍.ഡി.പി മേള, സപ്ലൈകോ, നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലെ സ്റ്റാളുകള്‍ എന്നിവയിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ വിപണനത്തിനായി അണിനിരക്കുന്നുണ്ട്. പെണ്‍കരുത്തില്‍ കറിക്കൂട്ട്- കൊച്ചി: ജില്ലയിലെ 14 ബ്ലോക്കുകളില്‍ െതരഞ്ഞെടുക്കപ്പെട്ട 42 ഗ്രാമപഞ്ചായത്തുകളില്‍ എം.കെ.എസ്.പി പദ്ധതിയുടെ ഭാഗമായി പ്രീ ഓണം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരായ സംഘകൃഷി അംഗങ്ങളാണ് ഓണം മുന്നില്‍കണ്ട് കൃഷിയിറക്കിയത്. സംഘകൃഷി അംഗങ്ങള്‍ക്ക് തങ്ങളുടെ ഉൽപന്നങ്ങള്‍ വിപണിയിലൂടെ വിറ്റഴിക്കാന്‍ സാധിക്കുന്നു. ജില്ലയില്‍ വിവിധ സി.ഡി.എസുകളിലായി 260 ഹെക്ടറില്‍ ഓണ വിപണിയിലേക്കായി കൃഷിയിറക്കിയിട്ടുണ്ട്. ആഗസ്റ്റ് ആദ്യവാരം ആരംഭിച്ച വിപണിയില്‍ ഇതുവരെയായി 71598 കിലോ പച്ചക്കറി വിറ്റഴിഞ്ഞു. വെണ്ട, വഴുതന, പാവല്‍, പയര്‍, ചേന, കായ്, കപ്പ തുടങ്ങി വിവിധയിനം ജൈവപച്ചക്കറികളാണ് വിപണിയില്‍ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.