അയ്യങ്കാളി ജയന്തി ആഘോഷം

പെരുമ്പാവൂർ: ഭാരതീയ ദലിത് കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. കുറുപ്പംപടി ബ്ലോക്ക് പ്രസിഡൻറ് പി.പി. ശിവരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബി മാത്യു, ജോഷി തോമസ്, പി.കെ. രാജു, കെ.കെ. മഹേഷ് കുമാർ, ഷാജി കീച്ചേരി, എൻ.പി. രാജീവ്, പി.എം. എൽദോ, പി.എം. ജോയി, മത്തായി ജേക്കബ്, പി.വൈ. പ്രദീപ് എന്നിവർ സംസാരിച്ചു. പെരുമ്പാവൂർ: കേരള പുലയർ മഹാസഭ കുറുപ്പംപടി ശാഖയുടെ അയ്യങ്കാളി ദിനാഘോഷം എ.പി. അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് വി.കെ. സുബ്രഹ്മണ്യൻ, സെക്രട്ടറി പി.കെ. ബിജു, ട്രഷറർ ഇ.ടി. സതീശൻ, സുലോചന സുബ്രഹ്മണ്യൻ, ശാരദ തങ്കപ്പൻ എന്നിവർ സംസാരിച്ചു. ഓണക്കിറ്റ് വിതരണം ചെയ്തു. ഓണം-ബക്രീദ് ചന്ത പെരുമ്പാവൂർ: കൺസ്യൂമർ ഫെഡിന് കീഴിലെ ഓണം-ബക്രീദ് ചന്ത മുടക്കുഴ സർവിസ് സഹകരണബാങ്കിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡൻറ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ടി. അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം േജാബി മാത്യു, ബാങ്ക് സെക്രട്ടറി മെഴ്സി പോൾ, ഭരണസമിതി അംഗങ്ങളായ ഇ.വി. വിജയൻ, എൻ.പി. രാജീവ്, പി.ഒ. ബെന്നി, പോൾ കെ. പോൾ, കെ.വി. സാജു, ടി. സനൽ, മോളി രാജു, ജെസി പോൾ, ദീപ ഗിരീഷ് എന്നിവർ സംസാരിച്ചു. പെരുമ്പാവൂർ: ക്രാരിയേലി സഹകരണബാങ്കി​െൻറ ആഭിമുഖ്യത്തിൽ വാഹന വായ്പമേള ആരംഭിച്ചു. ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് പി.എസ്. സുബ്രഹ്മണ്യൻ നിർവഹിച്ചു. വാർഡ് അംഗം തങ്കമണി രവി അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ സാബു കെ. വർഗീസ്, കെ.ജി. വിജയൻ, സാബു കെ. കുര്യാക്കോസ്, ബിജു പീറ്റർ, എ.കെ. ഷാജു, കെ.വി. വിനു, സരള കൃഷ്ണൻകുട്ടി, മേരി ബേബി, കുമാരി സത്യൻ, വി.എൻ. സുബ്രഹ്മണ്യൻ, പി.എസ്. അഖിൽ, സെക്രട്ടറി എം.ജെ. പൗലോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.