കടുങ്ങല്ലൂർ: എടയാറിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂൈട്ടൽസ് (സി.എം.ആർ.എൽ) കമ്പനി വീണ്ടും ഇൽമനൈറ്റ് ഇറക്കുമതി തുടങ്ങി. അസംസ്കൃതവസ്തുവായ ഇൽമനൈത്തിെൻറ ദൗർലഭ്യം മൂലമുണ്ടായ പ്രതിസന്ധി നേരിടാനാണ് പുറമെനിന്ന് വീണ്ടും ഇറക്കുമതി ചെയ്തത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ആർ.ഇ ആണ് നിലവിൽ ഇൽമനൈറ്റ് നൽകിവന്നിരുന്നത്. എന്നാൽ, ആവശ്യമുള്ളതിെൻറ നാലിലൊന്നിൽ താഴെ മാത്രമേ നൽകാൻ കഴിയുന്നുള്ളൂ. അതിനാലാണ് ഇപ്പോൾ മൊസാംബീക്കിൽനിന്ന് ഇൽമനൈറ്റ് ഇറക്കുമതി ചെയ്തത്. 12,500 ടൺ ഇൽമനൈറ്റ് കഴിഞ്ഞദിവസം കൊച്ചി തുറമുഖത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.