മട്ടാഞ്ചേരി: ഓണക്കാലത്ത് സജീവമാകുന്ന പട്ടം വിപണിക്ക് തുടർച്ചയായ മഴ തിരിച്ചടിയാകുന്നു. പടിഞ്ഞാറൻ കൊച്ചിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പട്ടം പറത്തൽ മത്സരങ്ങൾ മഴ മൂലം ഇക്കുറി നടത്തിയിട്ടില്ല. ഓണവിപണി കണക്കിലെടുത്ത് കച്ചവടക്കാർ ലോഡ് കണക്കിന് പട്ടങ്ങളാണ് എത്തിച്ചിരിക്കുന്നത്. നൈലോൺ, കുപ്പിച്ചില്ല് അരച്ചുപിടിപ്പിച്ച മാൻ ജാ എന്നീ നൂലുകളിൽ കുടുങ്ങി പറവകൾ ചാകുന്നത് കണക്കിലെടുത്ത് ഇത്തരം നൂലുകൾ ഉപയോഗിച്ച് പട്ടം പറത്തുന്നത് നിരോധിച്ചതും വിപണിക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും കച്ചവടക്കാർ പറയുന്നു. മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് പട്ടങ്ങൾ കൊച്ചിയിൽ എത്തിക്കുന്നത്. അഞ്ചു രൂപ മുതൽ ആയിരം രൂപ വരെയാണ് വില. ഇതോടൊപ്പം നാടൻ പട്ടങ്ങളുമുണ്ട്. ആറടി ഉയരം വരുന്ന പെട്ടി പട്ടമാണ് നാടൻ പട്ടങ്ങളിൽ കേമൻ. ആവശ്യപ്പെടുന്നത്പ്രകാരമാണ് പെട്ടി പട്ടം നിർമിക്കുന്നതെന്ന് മട്ടാഞ്ചേരി പാലസ് റോഡിലെ കച്ചവടക്കാരനായ നൗഷാദ് പറഞ്ഞു. ദങ്കൽ, സുൽത്താൻ എന്നീ സിനിമകളുടെ പേരിലുള്ള പട്ടങ്ങളാണ് ഇക്കുറി താരം. മികവിെൻറ കേന്ദ്രം: ചെല്ലാനം സർക്കാർ സ്കൂളിന് അനുമതി പള്ളുരുത്തി: ചെല്ലാനം പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിനെ മികവിെൻറ കേന്ദ്രമാക്കുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോൺ ഫെർണാണ്ടസ് എം.എൽ.എ. ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും ഉൾപ്പെടെയുള്ള സാധാരണക്കാരായ ജനവിഭാഗങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക ലബോറട്ടറി സൗകര്യങ്ങൾ, വ്യായാമ സൗകര്യങ്ങൾ, ഇക്കോ പാർക്കുകൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് സംസ്ഥാന തലത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഇതിനായി രൂപവത്കരിച്ച ജനകീയ സമിതിയുടെ നിർദേശങ്ങളും വിദ്യാലയത്തിെൻറ പ്രത്യേകതകളും കൂടി കണക്കിലെടുത്താണ് രൂപരേഖ തയാറാക്കിയത്. എട്ടുകോടി രൂപയുടെ എസ്റ്റിമേറ്റാണ്. ഇതിൽ അഞ്ചു കോടി രൂപ സർക്കാറും ബാക്കി തുക നാട്ടുകാരുടെ സംഭാവന, സി.എസ്.ആർ, പി.ടി.എ ഫണ്ട് ഉൾപ്പെടെ കണ്ടെത്തുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.