കെ.എസ്.ആർ.ടി.സി ബസിൽ മോഷണം; രണ്ട് തമിഴ്‍ സ്ത്രീകൾ പിടിയിൽ

ആലുവ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് പണം കവർന്ന രണ്ട് തമിഴ് സ്ത്രീകൾ പിടിയിൽ. ചെന്നൈ സെൻട്രൽ റെയിൽേവ പുറമ്പോക്ക് കോളനിയിൽ താമസിക്കുന്ന ദേവി (33) , ദുർഗ (29) എന്നിവരാണ് അറസ്‌റ്റിലായത്. ആലുവയിൽനിന്ന് മൂവാറ്റുപുഴക്കുള്ള ബസിൽ യാത്രക്കാർ കയറുന്ന സമയത്ത് തിക്കും തിരക്കും കൂട്ടി 10,500 രൂപയും രേഖകളും അടങ്ങിയ പഴ്സ് മോഷ്ടിക്കുകയായിരുന്നു. യാത്രക്കാരി പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോൾ മോഷണ മുതലുകൾ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ ഫൈസലിനെ കൂടാതെ എസ്.ഐ ജെസ്റ്റീന ഫ്രാൻസിസ്, എ.എസ്.ഐ ബാലചന്ദ്രൻ, വനിത പൊലീസുകാരായ ഷൈജ ജോർജ്, ഫെമിൽ രശ്മി എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.