ആലുവ: വീട്ടിൽ അനധികൃതമായി വൈൻ നിർമിച്ചയാൾ എക്സൈസ് പിടിയിൽ. ചൂര്‍ണിക്കര മാധവപുരം കോളനിയിൽ ചക്കാലക്കൽ വീട്ടിൽ ഡൊമിനിക് (49) എന്നയാളുടെ ഉടമസ്‌ഥതയിെല വീട്ടിലാണ് അനധികൃതമായി വൈൻ നിര്‍മിച്ച് വിൽപന നടത്തിയിരുന്നത്. ഡൊമിനിക്കിനെ ആലുവ എക്സൈസ് ഇൻസ്പെക്ടർ ഇ.കെ. റെജിമോനും സംഘവും അറസ്‌റ്റ് ചെയ്തു. 100 ലിറ്ററോളം വൈന്‍ കണ്ടെടുത്തു. 650 മില്ലി ലിറ്റർ കൊള്ളുന്ന ബിയര്‍ കുപ്പികളില്‍ നിറച്ച് 100 രൂപ നിരക്കിലാണ് വിറ്റിരുന്നത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. സന്തോഷ്കുമാര്‍, പ്രിവൻറിവ് ഓഫിസർ കെ.എ. നൈസാം, സിവിൽ എക്സൈസ് ഓഫിസർമാരായ സിദ്ദീഖ്, കെ.ആര്‍. രതീഷ്, സാജു, രാജേഷ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഫൗസിയ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.