മൂവാറ്റുപുഴ: സര്‍വശിക്ഷ അഭിയാന്‍ മൂവാറ്റുപുഴ ബ്ലോക്ക് റിസോഴ്‌സ് സെൻററിെൻറയും വാളകം ഗ്രാമപഞ്ചായത്തിെൻറയും ആഭിമുഖ്യത്തില്‍ വാളകം വൈദ്യശാലപ്പടിയില്‍ ആരംഭിച്ച പ്രാദേശിക പ്രതിഭ കേന്ദ്രം പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബാബു വെളിയത്ത് അധ്യക്ഷനായി. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസര്‍ ടി.കെ.വിജയകുമാര്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സുജാത സതീശന്‍, അംഗങ്ങളായ എ.സോമന്‍, ആര്‍.രാമന്‍, ദീപ്തി മനോജ്, വിദ്യാവളൻറിയര്‍ പി.എസ്.ആകര്‍ഷ എന്നിവര്‍ സംസാരിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെ പഠനത്തില്‍ സഹായിക്കുന്നതിനും അവരുടെ സര്‍ഗശേഷി കണ്ടെത്തി വികസിപ്പിക്കുന്നതിനും അവധി ദിവസങ്ങളിലും പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ വിദ്യാവളൻറിയറുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തുന്നതിനാണ് പ്രാദേശിക പ്രതിഭ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.