ഓണം ഫെസ്​റ്റിവൽ പൊലീസ് കൺട്രോൾ റൂം ആരംഭിച്ചു

കൊച്ചി: സിറ്റി പൊലീസി​െൻറ നേതൃത്വത്തിൽ എറണാകുളം ഡി.എച്ച് ഗ്രൗണ്ടിൽ 50 വനിത പൊലീസുകാരെയും 100 പുരുഷ പൊലീസുകാരെയും ഉൾപ്പെടുത്തി . നഗരത്തിലെത്തുന്നവർക്ക് ഭയപ്പാടില്ലാതെ ആഘോഷങ്ങളിൽ പങ്കെടുക്കാനും സാധനങ്ങൾ വാങ്ങാനും പൊലീസി​െൻറ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് കൺട്രോൾ റൂം ഉദ്ഘാടനം ചെയ്ത് എ.സി.പി ലാൽജി പറഞ്ഞു. സെൻട്രൽ സി.െഎ അനന്തലാൽ അധ്യക്ഷത വഹിച്ചു. എന്ത് പരാതിയും പൊലീസ് ഫെസ്റ്റിവൽ കൺട്രോൾ റൂമിൽ അറിയിക്കാം. സെൻട്രൽ എസ്.ഐ ജോസഫ് സാജൻ, കൗൺസിലർ കൃഷ്ണകുമാർ, എറണാകുളം ശിവക്ഷേത്രം പ്രസിഡൻറ് രാജേന്ദ്ര പ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.