വെട്ടിക്കോട് ചാൽ നവീകരണ പദ്ധതി ആവശ്യം ശക്തമാകുന്നു

ചാരുംമൂട്: ചുനക്കര പഞ്ചായത്തിൽ കെ.പി റോഡിന് അരികിൽ രണ്ട് ഏക്കറോളം സ്ഥലെത്ത മാലിന്യംനിറഞ്ഞ വെട്ടിക്കോട് ചാൽ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. വർഷങ്ങളായി ജനപ്രതിനിധികളടക്കം വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും നടപ്പായില്ല. ഈ ആവശ്യമുന്നയിച്ച് ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്സ് അസോസിയേഷൻ പദ്ധതി തയാറാക്കിയിരുന്നു. ആർക്കിടെക്ട് ജി. ശങ്കറി​െൻറ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പും ടൂറിസം ഉദ്യോഗസ്ഥരും നാലുവർഷം മുമ്പ് വെട്ടിക്കോട് ചാൽ സന്ദർശിച്ച ശേഷമായിരുന്നു പദ്ധതി തയാറാക്കിയത്. ചാലിന് ആഴം കൂട്ടി ചളി മാറ്റി പരിസരം വൃത്തിയാക്കി മരങ്ങൾ െവച്ചുപിടിപ്പിച്ച് ഫെൻസിങ് ചെയ്യണം. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ച് വിശ്രമകേന്ദ്രം ആക്കണം. പിൽഗ്രിം ടൂറിസം, ഫാം ടൂറിസം, മാലിന്യ നിർമാർജനം, കുടിവെള്ള പദ്ധതി എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാലിൽ കുട്ടികൾക്ക് പെഡൽ ബോട്ടിങ്, കുടുംബശ്രീയുടെ നാടൻ ഭക്ഷണശാല എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നു. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ്, മന്ത്രി ജി. സുധാകരൻ, ആർ. രാജേഷ് എം.എൽ.എ എന്നിവർക്കെല്ലാം നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി മധുസൂദനൻ നായർ പറഞ്ഞു. പദ്ധതി നടപ്പായാൽ വെട്ടിക്കോട് ചാൽ മാലിന്യ മുക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകും. തൊഴിൽരഹിത വേതനം ചാരുംമൂട്: താമരക്കുളം പഞ്ചായത്തിലെ തൊഴിൽരഹിത വേതനം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിതരണം ചെയ്യും. കുടുംബ വാർഷിക വരുമാനം 12,000 രൂപയിൽ കവിഞ്ഞവർക്കും വിദ്യാർഥികൾക്കും വേതനത്തിന് അർഹതയില്ലെന്ന് സെക്രട്ടറി അറിയിച്ചു. വള്ളികുന്നം പഞ്ചായത്തിലെ തൊഴിൽരഹിത വേതനം 25, 26, 29 തീയതികളിൽ വിതരണം ചെയ്യും. ഗുണഭോക്താക്കൾ റേഷൻ കാർഡ്, എംപ്ലോയ്മ​െൻറ് രജിസ്ട്രേഷൻ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ അസ്സലുമായി എത്തി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാൾ: വനിത കമീഷൻ മെഗാ അദാലത് -രാവിലെ 10.30 എടത്വ പഞ്ചായത്ത് ഒാഫിസ്: തൊഴില്‍രഹിത വേതന വിതരണം -രാവിലെ 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.