എൻ.എ.ഡി: നിയമഭേദഗതി ഉടൻ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി എം.പി

ആലുവ: എടത്തലയില്‍ സ്‌ഥിതിചെയ്യുന്ന നാവിക ആയുധസംഭരണ ശാലയുടെ (എൻ.എ.ഡി) പരിസരം സുരക്ഷമേഖലയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്‍ ജനം അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് വര്‍ക്ക്‌ ഓഫ് ഡിഫന്‍സ് ആക്ട്‌ ഭേദഗതി ചെയ്യുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉറപ്പുനല്‍കിയതായി ഇന്നസ​െൻറ് എം.പി അറിയിച്ചു. മന്ത്രി ഡോ. തോമസ്‌ ഐസക്കിനും കേരളത്തിലെ മറ്റ് എം.പിമാര്‍ക്കുമൊപ്പം അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.എ.ഡി പരിസരവാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് ഇതോടെ പരിഹാരമാകുമെന്ന് കരുതുന്നതായി ഇന്നസ​െൻറ് എം.പി പറഞ്ഞു. വിവിധ സേന വിഭാഗങ്ങളുടെ രാജ്യത്തെ ആയുധശാലകള്‍ക്ക് ചുറ്റും സുരക്ഷമേഖലകള്‍ പ്രഖ്യാപിച്ചതി​െൻറ ഭാഗമായാണ് എൻ.എ.ഡി 1992 മുതല്‍ സുരക്ഷമേഖലയായി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം,റോഡുകളുെടയും വൈദ്യുതി ലൈനുകളുെടയും നിര്‍മാണം, സ്‌ഥല ക്രയവിക്രയം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ബാധകമായി. ഇത്തരം നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.എ.ഡി അധികൃതരുടെ എൻ.ഒ.സി നിര്‍ബന്ധമാക്കിയതോടെ വികസനപ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ഇതേതുടര്‍ന്നാണ് എം.പിയുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയത്. സുരക്ഷമേഖല നിബന്ധനകളില്‍ രാജ്യത്തെ ഏതാനും ആയുധശാലകള്‍ക്ക് ഇളവനുവദിച്ച് 2016ല്‍ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് എന്‍.എ.ഡിക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് ഇന്നസ​െൻറ് എം.പി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു. മന്ത്രി തോമസ്‌ ഐസക്കിനെ കുടാതെ എം.പി മാരായ എ. സമ്പത്ത്, പി.കെ. ബിജു, എം.ബി രാജേഷ്‌ എന്നിവരും ഇന്നസ​െൻറിനൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.