വടുതല: സ്കൂൾ, കോളജ് പരിസരങ്ങളിൽ പെൺകുട്ടികളെ ശല്യംചെയ്യുന്ന പൂവാലന്മാരെ പിടികൂടാൻ പിങ്ക് പൊലീസ് രംഗത്ത്. ജില്ലയിലെ പിങ്ക് പൊലീസ് ടീമാണ് രാവിലെയും വൈകീട്ടും ബൈക്കുകളിൽ വട്ടംചുറ്റി പൂവാലന്മാരെ കൈയോടെ പിടികൂടാൻ സജീവമായിരിക്കുന്നത്. ജില്ലയുടെ വിവിധ മേഖലകളിലെ കോളജുകളിൽനിന്നും സ്കൂളുകളിൽനിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലും മറ്റുമാണ് ഇവർ പരിശോധനക്ക് എത്തുന്നത്. കഴിഞ്ഞദിവസം പള്ളിപ്പുറം എൻ.എസ്.എസ് കോളജ്, വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പൂവാലന്മാരുടെ ശല്യം വർധിെച്ചന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ പിങ്ക് പൊലീസ് ഓഫിസർ എലിസബത്ത്, ശ്രീകല, സിന്ധു, സ്റ്റീന തോമസ് എന്നിവർ സ്ഥലത്തെത്തി. സ്കൂൾ, കോളജ് വിടുന്ന സമയങ്ങളിൽ കൊച്ചി, നെട്ടൂർ, പള്ളുരുത്തി, തുറവൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പൂവാലന്മാർ ബൈക്കിൽ എത്തുന്നുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. രാവിലെ മുതൽ പൊലീസ് സംഘത്തിെൻറ സേവനം ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഏതുസമയത്തും 1515 നമ്പറിൽ ബന്ധപ്പെടാം. മര്‍കസ് റൂബി ജൂബിലി കൺവെന്‍ഷന്‍ നാളെ ആലപ്പുഴ: 'പര്യവേക്ഷണം വൈജ്ഞാനിക മികവിന്' പ്രമേയത്തില്‍ റൂബി ജൂബിലി ആഘോഷിക്കുന്ന കാരന്തൂര്‍ സുന്നി മര്‍കസ് പ്രചാരണ പരിപാടികള്‍ക്ക് വെള്ളിയാഴ്ച വെള്ളക്കിണര്‍ ഹോട്ടല്‍ എ.ജെ പാര്‍ക്കില്‍ നടക്കുന്ന കൺവെന്‍ഷനിൽ തുടക്കംകുറിക്കും. വൈകീട്ട് 4.30ന് റൂബി ജൂബിലി ജില്ല ചെയര്‍മാന്‍ എച്ച്. അബ്ദുന്നാസിര്‍ തങ്ങളുടെ അധ്യക്ഷതയില്‍ എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. മുഹമ്മദ് ബാദ്ഷ സഖാഫി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.പി. ഉബൈദുല്ല സഖാഫി വിഷയാവതരണം നടത്തും. മുത്തലാഖ് വിഷയത്തിലെ കോടതി വിധി ആശങ്കജനകം -സമസ്ത ആലപ്പുഴ: മുത്തലാഖ് വിഷയത്തിലെ കോടതി വിധി ആശങ്കജനകമാണെന്ന് സമസ്ത ജില്ല എക്‌സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. ഇസ്ലാമിക ശരീഅത്തില്‍ ഇടപെടാന്‍ ഒരുകോടതിക്കും അവകാശമില്ല. മാത്രമല്ല, ഭരണഘടന അനുവദിച്ച ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമായി വിധിയെ കാണുെന്നന്നും യോഗം വിലയിരുത്തി. സമസ്ത ജില്ല പ്രസിഡൻറ് സി. മുഹമ്മദ് അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുൽ റഹ്മാന്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് സെക്രട്ടറി ഹനീഫ ബാഖവി, മൂസല്‍ ഫൈസി, ശരീഫ് ദാരിമി, മഹ്മൂദ് മുസ്‌ലിയാര്‍, സെയ്ത് മുഹമ്മദ് ദാരിമി, നൗഫല്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.