നിരോധിത നോട്ടുകളുടെ കൈമാറ്റം: കേന്ദ്ര ഏജൻസി അന്വേഷിക്കണം -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: നിരോധിത നോട്ടുകളുമായി കായംകുളത്ത് അഞ്ചുപേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. നിരോധിച്ച എട്ടുകോടിയുടെ നോട്ടുകളാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്. നോട്ടുകൈമാറ്റ ശൃംഖലയിൽ അന്തർ സംസ്ഥാന സംഘങ്ങൾ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടും അന്വേഷണ ഏജൻസികൾ സംഭവത്തെ ഗൗരവമായി കാണുന്നില്ല. നിരോധിത നോട്ടുകൾ മാറിയെടുക്കാനുള്ള അവസാന അവസരവും മാസങ്ങൾക്കു മുെമ്പ അവസാനിച്ച സാഹചര്യത്തിൽ എന്തിനാണ് ഈ കൈമാറ്റമെന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. കറൻസിയുമായി ബന്ധപ്പെട്ട വിഷയം രാജ്യസുരക്ഷയെവരെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഗൗരവമായി കാണണം. സാമ്പത്തിക വിഭാഗങ്ങൾക്ക് ഉപരിയായി കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ അന്വേഷണം ഏൽപിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര-ധന മന്ത്രിമാർക്ക് കത്തയച്ചതായും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.