നെടുമ്പാശ്ശേരി: -ബന്ധുക്കൾ ഒഴിവാക്കിയാലും ശവപ്പറമ്പുവരെ കൈത്താങ്ങായി തങ്ങളുണ്ടാകുമെന്ന സന്ദേശം നൽകി ട്രാൻസ്ജെൻഡറുകളുടെ കൂട്ടായ്മ ആലുവയിൽ കൊല്ലപ്പെട്ട ഗൗരിയുടെ സംസ്കാരം നടത്തി. വർഷങ്ങൾക്കുമുമ്പ് സേലത്തെ വീട്ടിൽനിന്ന് അടിച്ചിറക്കപ്പെട്ട മുരുകനെന്ന ഗൗരി പിന്നീട് ആലുവയിൽ എത്തുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് ആലുവ റെയിൽവേ സ്റ്റേഷനടുത്ത് മാള സ്വദേശി അഭിലാഷ് ട്രാൻസ്ജെൻഡറായ ഗൗരിയെ കൊലപ്പെടുത്തിയത്. ബന്ധുക്കളാരും എത്താതിരുന്നതിനാൽ മൃതദേഹം ഇതുവരെ ആശുപത്രി മോർച്ചറിയിലായിരുന്നു. ജില്ലയിലെ ട്രാൻസ്ജെൻഡറുകളുടെ കൂട്ടായ്മ കലക്ടറെ നേരിൽ കണ്ട് മൃതദേഹം വിട്ടുതരണമെന്ന് അഭ്യർഥിക്കുകയായിരുന്നു. തുടർന്നാണ് ആലുവ നഗരസഭയുടെ അശോകപുരെത്ത ശ്മശാനത്തിൽ കൂട്ടായ്മയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചത്. കുടുംബങ്ങളിൽനിന്ന് ആട്ടിയിറക്കപ്പെട്ട തങ്ങളിൽ പലരും ഗൗരിയുടെ കൊലപാതകത്തെത്തുടർന്ന് ഭീതരാണെന്നും അതുകൊണ്ടാണ് ഓരോ ട്രാൻസ്ജെൻഡറിെൻറയും പ്രശ്നം ഏറ്റെടുത്ത് ഐക്യത്തോടെ പോകാൻ ആഗ്രഹിക്കുന്നതെന്നും ഇവർ പറഞ്ഞു. ഗൗരിയെ ഇവരിൽ പലരും മുമ്പ് കണ്ടിട്ടില്ല. എന്നാൽ, ട്രാൻസ്ജെൻഡറായിരുെന്നന്ന് വാർത്തകളിൽനിന്ന് അറിഞ്ഞതോടെയാണ് ഇവർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.