കൊച്ചി: പറവൂർ വടേക്കക്കരയിൽ മതവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ജനാധിപത്യകൂട്ടായ്മ സംഘടിപ്പിക്കും. ജയിലിലടക്കപ്പെട്ടവർക്കെതിരായ കേസുകള്‍ റദ്ദാക്കാനും വർധിച്ചുവരുന്ന ഫാഷിസ്റ്റ് പ്രവണതയെ പ്രതിരോധിക്കാനുമുള്ള സംരംഭത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കൂട്ടായ്മയെന്ന് കേരള ദലിത് മഹാസഭ പ്രസിഡൻറ് സി.എസ്. മുരളിയും ഭൂഅധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം. ഗീതാനന്ദനും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വിഗ്രഹാരാധാനക്കെതിരായ വസ്തുതകള്‍ മാത്രമാണ് വിവാദ ലഘുലേഖയിലുള്ളത്. ഒരാളുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശം ഭരണഘടന നല്‍കുമ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.