കൊച്ചി: മൂല്യവർധിത നികുതിയിൽനിന്ന് ചരക്ക് സേവന നികുതിയിലേക്ക് മാറ്റിയ പ്രവൃത്തികളിൽ കരാറുകാർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുക, പുതിയ പ്രവൃത്തികളുടെ അടങ്കലുകളിൽ 12 ശതമാനം ജി.എസ്.ടി വിഹിതം പ്രത്യേകം ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാറുകളുടെ നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ ഒന്നുമുതൽ അറിയിച്ചു. കെ.ജി.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി വി. ഹരിദാസ്, ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ, വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് ജോൺ, പി.എം.ജി.എസ്.വൈ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മനോജ് പാലാത്ര, എൽ.എസ്.ജി.ഡി കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ കൺവീനർ കെ.ഡി. ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.