മദ്യപാനത്തെ സഹായിക്കുന്ന നയത്തിൽനിന്ന് പിന്തിരിയണം ^ഗാന്ധിയൻ ദർശനവേദി

മദ്യപാനത്തെ സഹായിക്കുന്ന നയത്തിൽനിന്ന് പിന്തിരിയണം -ഗാന്ധിയൻ ദർശനവേദി ആലപ്പുഴ: കൂടുതൽ വിദേശമദ്യശാലകളും കള്ളുഷാപ്പുകളും തുറക്കാനുള്ള സർക്കാർ നീക്കം അപകടകരവും സമാധാനാന്തരീക്ഷം തകർക്കുന്നതുമാണെന്നും അത്തരം നീക്കത്തിൽനിന്ന് ഭരണാധികാരികൾ പിന്തിരിയണമെന്നും ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എ. ജോൺ മാടമന അധ്യക്ഷത വഹിച്ചു. 'മദ്യപാനം വരുത്തുന്ന ദൂഷ്യഫലങ്ങൾ, ദുരന്തങ്ങൾ' വിഷയം അവതരിപ്പിച്ച് പഞ്ചായത്ത്-വാർഡ് അടിസ്ഥാനത്തിൽ സഹൃദയ സദസ്സുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 31ന് കോട്ടയം ഗാന്ധി പാർക്കിൽ കൂടുന്ന ആദ്യ സഹൃദയ സദസ്സ് സ്വാതന്ത്ര്യസമരസേനാനി വി. നാരായണൻ നായർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.