കൊച്ചി: സംസ്ഥാനത്തിെൻറ കല-സാംസ്കാരിക-സാഹിത്യ പൈതൃകം പ്രമേയമാക്കി തയാറാക്കിയ ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് അലങ്കാരമായി ഇനി ചുവർ ചിത്രങ്ങളും. 260, 320 ചതുരശ്രയടി വിസ്തീർണത്തിൽ ഭീമൻ ചുവർ ചിത്രങ്ങളാണ് സ്റ്റേഷെൻറ ഇരുവശത്തും യാത്രക്കാരെ സ്വീകരിക്കാൻ ഒരുക്കിയിരിക്കുന്നത്. കഥകളി, തെയ്യം, ഒാണാഘോഷം, ദഫ്മുട്ട്, മാർഗംകളി, പുലിക്കളി, കളരിപ്പയറ്റ്, മോഹിനിയാട്ടം, വള്ളംകളി തുടങ്ങിയ കേരളീയ കലകളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. 'കൃഷ്ണനും ഗോപികമാരും' എന്ന ചിത്രമാണ് സ്റ്റേഷെൻറ ഒരുവശത്ത്. കൊച്ചിയിലെ എസ്.കെ ഡിസൈൻ ആർട്ടിലെ കോഴിക്കോട് സ്വദേശികളായ സുധീഷ് കോടഞ്ചേരി, ജൈനേഷ് ഉേള്ള്യരി എന്നിവരാണ് ചിത്രങ്ങൾ വരച്ചത്. ആർട്ടിസ്റ്റ് കലാധരൻ, കെ. ജയകുമാർ എന്നിവരാണ് മുൻകാലങ്ങളിൽ വരച്ച ചിത്രങ്ങളെ അടിസ്ഥാനമാക്കി ഇൗ പ്രതിഭകളെ തെരഞ്ഞെടുത്തത്. അക്രിലിക് പെയിൻറിൽ ചിത്രങ്ങൾ വരക്കാൻ ഒന്നരമാസം എടുത്തു. കലൂർ പാവക്കുളം ക്ഷേത്രം, കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ എന്നിവിടങ്ങളിലും നടിമാരായ കാവ്യമാധവൻ, ഉൗർമിള ഉണ്ണി, നടൻ സായ്കുമാർ എന്നിവരുടെ വീടുകളിലും ഇവർ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. പ്രദര്‍ശനത്തിനുമുമ്പ് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് കണ്ണ് വരച്ചു ചേര്‍ക്കുന്ന 'മിഴി തെളിയിക്കൽ'ചടങ്ങ് ചങ്ങമ്പുഴ പാർക്ക് സ്റ്റേഷനിൽ നടന്നു. കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.