പൂച്ചാക്കല്‍: പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന് മറയായി നിൽക്കുന്ന പഴയ കെട്ടിടം പൊളിക്കാൻ നടപടി സ്വീകരിച്ചു. പുതിയ കെട്ടിടത്തിന് മറയായി പഴയ കെട്ടിടം നിൽക്കുന്നതിനെക്കുറിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം കെട്ടിടം ലേലം ഉറപ്പിച്ചു. അഞ്ചോളം പേർ ലേലത്തിൽ പങ്കെടുത്തു. കൂടിയ തുകയായ 65,000 രൂപക്ക് വടുതല സ്വദേശിക്ക് ലേലം ഉറപ്പിച്ചു. തറ മണൽ ഒഴികെ മുഴുവൻ സാമഗ്രികളും ലേലം ചെയ്തയാൾക്ക് എടുക്കാമെന്നാണ് വ്യവസ്ഥ. മഴ കുറഞ്ഞാൽ ഉടൻ പൊളിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പത്തുവര്‍ഷമായി പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏറെ നാളത്തെ ശ്രമഫലമായി ലഭിച്ച സ്റ്റേഷെൻറ പുതിയ മന്ദിരം ഇപ്പോൾ അധികമൊന്നും കാണാനാകില്ല. പുതിയ മന്ദിരത്തിന് മറയായി പൊളിഞ്ഞ് നില്‍ക്കുകയാണ് സ്റ്റേഷെൻറ പഴയ കെട്ടിടം. ഇത് പൊളിച്ചാല്‍ മാത്രമേ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന്‍ പ്രധാന റോഡിലൂടെ പോകുന്നവര്‍ക്ക് വ്യക്തമായി കാണാനാകൂ. പൂർണമായും തകർന്ന് കാടുകയറി നിലംപൊത്താറായ അവസ്ഥയിലാണ് പഴയ കെട്ടിടം. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. പുതിയ സ്റ്റേഷനിലേക്ക് കയറുന്നത് പഴയ കെട്ടിടത്തിെൻറ സമീപത്തിലൂടെയാണ്. 2007 സെപ്റ്റംബർ 26ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷെൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പഴയ കെട്ടിടം തൊണ്ടിസാധനങ്ങളും പഴയസാധനങ്ങളും തള്ളാനുള്ള സ്ഥലമായി മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.