കൊച്ചി: എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സെപ്റ്റംബര്‍ 11-ന് രാവിലെ 11ന് കലൂർ ഓഫിസിലും തൃശൂര്‍, ആലപ്പുഴ ജില്ല ഓഫിസുകളിലും 'ഇ.പി.എഫ് നിങ്ങള്‍ക്കരികെ' പരാതി പരിഹാര ക്യാമ്പ് നടത്തും. ഇ.പി.എഫിനെക്കുറിച്ചോ, ഇ.പി.എഫ് പെന്‍ഷനെക്കുറിച്ചോ പരാതിയുള്ള എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ അംഗങ്ങള്‍/ പെന്‍ഷന്‍കാര്‍/ തൊഴിലുടമകള്‍/ തൊഴിലാളി സംഘടനകള്‍ എന്നിവര്‍ യൂനിവേഴ്സൽ അക്കൗണ്ട് നമ്പര്‍, പെന്‍ഷന്‍ പേമെൻറ് ഓര്‍ഡര്‍ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍, പൂർണ വിലാസം എന്നിവ സഹിതം അവ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, ഭവിഷ്യനിധി ഭവന്‍, ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍, കലൂര്‍, കൊച്ചി--682017 എന്ന വിലാസത്തില്‍ ആഗസ്റ്റ് 26-ന് മുമ്പ് ലഭിക്കത്തക്ക വിധം പരാതി അയക്കണം. പരാതി അയക്കുന്ന കവറിന് പുറത്ത് 'പരാതി പരിഹാര ക്യാമ്പിലേക്ക്' എന്ന് രേഖപ്പെടുത്തണം. ഇ.പി.എഫ്.ഒ വെബ്‌സൈറ്റായ www.epfindia.gov.in ലും പരാതി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.