പി.ജി ഏകജാലകം: ട്രയൽ അലോട്മെൻറ് പ്രസിദ്ധീകരിച്ചു കോട്ടയം: എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/എയ്ഡഡ്/ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ പി.ജി േപ്രാഗ്രാമുകളിലേക്കുള്ള ട്രയൽ അലോട്മെൻറ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ പുതുക്കാനും ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും 25ന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ടായിരിക്കും. ഉചിതമായ ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്നതിലേക്കായി അപേക്ഷകർ ഓപ്ഷനായി നൽകിയ വിവിധ േപ്രാഗ്രാമുകളിലെ ഇൻഡക്സ് മാർക്കും ട്രയൽ അലോട്മെൻറിലെ വിവിധ േപ്രാഗ്രാമുകളിലെ അവസാന റാങ്ക് വിശദാംശങ്ങളും െപ്രാവിഷനൽ റാങ്ക് ലിസ്റ്റും വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങൾ ഓപ്ഷനായി നൽകിയ വിവിധ േപ്രാഗ്രാമുകളിലെ ഇൻഡക്സ് മാർക്ക്, വെബ്സൈറ്റിൽ നൽകിയ വിവിധ േപ്രാഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങൾ, അവസാന റാങ്ക് വിശദാംശങ്ങൾ, പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് എന്നിവ പരിശോധിച്ച് ഉചിതമായ ഓപ്ഷനുകൾ ആവശ്യമെങ്കിൽ പുതുതായി നൽകുകയോ പുനഃക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അപേക്ഷയിലെ കൃത്യത ഉറപ്പുവരുത്താനും അനുയോജ്യമായ ഓപ്ഷനുകൾ നൽകാനും ആവശ്യമായ വിവരങ്ങൾ www.cap.mgu.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാം അലോട്മെൻറ് ആഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് ഫോൺ: 04816555563. പരീക്ഷതീയതി സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ രണ്ടാം സെമസ്റ്റർ ഏകവത്സര എൽഎൽ.എം ഡിഗ്രി പരീക്ഷകൾ സെപ്റ്റംബർ 14ന് ആരംഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. വിവരങ്ങൾക്ക് ഫോൺ: 0481 2310165. പ്രാക്ടിക്കൽ പരീക്ഷ 2017 ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ ഒന്നുമുതൽ ആറുവരെ സെമസ്റ്റർ ബാച്ചിലർ ഓഫ് ടൂറിസം സ്റ്റഡീസ് (ഓഫ് കാമ്പസ് -റഗുലർ/ സപ്ലിമെൻററി/ മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 26ന് ചാലക്കുടി നിർമല ഓഫ് കാമ്പസ് സെൻറർ ഫോർ ഇൻഫർമേഷൻ ടെക്നോളജിയിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം രാവിലെ ഒമ്പതിന് പരീക്ഷകേന്ദ്രത്തിൽ ഹാജരാകണം. റിസർച് അസിസ്റ്റൻറ് പരീക്ഷ 26ന് എം.ജി സർവകലാശാലയിലെ ബിസിനസ് ഇന്നവേഷൻ ഇൻക്യുബേഷൻ സെൻററിൽ റിസർച് അസിസ്റ്റൻറ് തസ്തികയിൽ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ കോട്ടയം ബസേലിയസ് കോളജിൽ 26ന് രാവിലെ 10.30 ന് നടത്തും. പൊതു നിർദേശങ്ങളും യോഗ്യരായ അപേക്ഷകരുടെ പേരും റോൾ നമ്പറും അടങ്ങുന്ന നോമിനൽ റോളും അഡ്മിറ്റ് കാർഡിെൻറ മാതൃകയും www.mgu.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡിെൻറ പ്രിൻറൗട്ട് എടുത്ത് ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തി നിശ്ചിത തിരിച്ചറിയൽ രേഖയുടെ പകർപ്പുമായി പരീക്ഷക്ക് ഹാജകരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.