എടത്തല : എടത്തല പഞ്ചായത്ത് 20-ാം വാർഡ് അറബി കോളജ് - ഓണോടിമൂല റോഡിൽ സിറാജ് നഗറിൽ കനാൽ റോഡ് ഇടിഞ്ഞ്

എടത്തല: പഞ്ചായത്ത് 20-ാം വാർഡ് അറബികോളജ് - ഓണോടിമൂല റോഡിൽ സിറാജ് നഗറിൽ കനാൽ റോഡ് ഇടിഞ്ഞ് വീടുകൾക്ക് ഭീഷണിയാകുന്നു. കനാലി‍​െൻറ അരിക്ഭാഗം പകുതിയോളം ഇടിഞ്ഞിട്ട് മാസങ്ങളായി. പെരിയാർവാലി ഇറിഗേഷൻ വകുപ്പിലും പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കെട്ട് ഇടിഞ്ഞ ഭാഗം ഉടൻ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വീടുകൾക്ക് നാശനഷ്്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഓട്ടോറിക്ഷയുൾപ്പെടെയുള്ള വാഹനങ്ങൾക്കും ഇത് ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.