ഹജ്ജ് സേവന കേന്ദ്രത്തി േൻറത് മികച്ച പ്രവർത്തനം -– കുഞ്ഞാലിക്കുട്ടി

ആലുവ : റെയിൽവേ സ്‌റ്റേഷനിലെ ഹജ്ജ് സേവന കേന്ദ്രത്തിൽ മികച്ച പ്രവർത്തനമാണ് നടക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. ഹജ്ജ് സേവന കേന്ദ്രം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും മികച്ച സേവനമാണ് ഇവിടെനിന്ന് ഹജ്ജ് യാത്രികർക്ക് ലഭിക്കുന്നതെന്ന് കേന്ദ്രം സന്ദർശിച്ചപ്പോളാണ് മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെ മികച്ച സേവന കേന്ദ്രമാണ് ആലുവ റെയിൽവേ സ്‌റ്റേഷനിലേതെന്ന് മുൻ എം.പി പി.രാജീവ് പറഞ്ഞു. സന്നദ്ധ പ്രവർത്തകരുടെ സേവനം സ്തുത്യർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഹമ്മദ് കബീർ എം.എൽ.എയും ചൊവ്വാഴ്ച സേവന കേന്ദ്രം സന്ദർശിച്ചു. 226 യാത്രക്കാരാണ് ചൊവ്വാഴ്ച ആലുവ റെയിൽവേ സ്‌റ്റേഷൻ വഴി എത്തിയത്. ഇവരുടെ ബന്ധുക്കളടക്കം 600 ഓളം പേർ സേവന കേന്ദ്രം വഴി ക്യാമ്പിലെത്തി. ചൊവ്വാഴ്ചയെത്തിയ ഹജ്ജ് യാത്രികരെയും വിശിഷ്‌ടാതിഥികളെയും സ്വാഗത സംഘം വൈസ് ചെയർമാൻ കെ.എം.കുഞ്ഞുമോൻ, ഭാരവാഹികളായ നൗഷാദ് മേത്തർ, പി.എം. സഹീർ, ഷബീർ മണക്കാടൻ, അസീസ് എടയപ്പുറം, നസീർ കൊടികുത്തുമല, കെ.ഐ. കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.