എം.ബി.എ ഫലം 2016 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ (2009 സ്‌കീം സപ്ലിമെൻററി, യു.ഐ.എം, ഈവനിങ്) പരീക്ഷഫലവും കരട് മാര്‍ക്ക്‌ലിസ്റ്റും www.keralauniversity.ac.in ൽ ലഭിക്കും. സൂക്ഷ്മ പരിശോധനക്ക് സെപ്റ്റംബര്‍ 11വരെ അപേക്ഷിക്കാം. എം.എ/എം.എസ്‌സി ടൈംടേബിള്‍ ആഗസ്റ്റ് 29-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എ/എം.എസ്‌സി സപ്ലിമെൻററി, മേഴ്‌സിചാന്‍സ് പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ഹാള്‍ടിക്കറ്റ് അതാത് പരീക്ഷകേന്ദ്രങ്ങളില്‍നിന്ന് ലഭിക്കും. ബി.എ (അഫ്‌ദലുല്‍- ഉലമ) പരീക്ഷ ജൂലൈ 24-ന് നടത്താനിരുന്ന ബി.എ (അഫ്‌ദലുല്‍- -ഉലമ) പാര്‍ട്ട് രണ്ട്, അറബി, പേപ്പര്‍ ഒന്ന് പരീക്ഷ ആഗസ്റ്റ് 29-ന് നടത്തും. പരീക്ഷകേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ല. ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ഫലം 2016 നവംബറില്‍ നടത്തിയ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (2013-ന് മുമ്പ് പ്രവേശനം നേടിയവര്‍ക്ക്) രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും സെപ്റ്റംബര്‍ 20വരെ അപേക്ഷിക്കാം. ബി.എച്ച്.എം പരീക്ഷ കേരള സര്‍വകലാശാല നടത്തുന്ന ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയുടെ (ബി.എച്ച്.എം) ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ (ഐ.ഇ.ടി ട്രെയിനിങ് റിപ്പോര്‍ട്ട് ആൻഡ് വൈവ) ആഗസ്റ്റ് 25, 29 തീയതികളില്‍ അതാത് കോളജുകളില്‍ െവച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ കേരള സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.ആര്‍ക്ക് ഫലം ജനുവരിയില്‍ നടത്തിയ S1,S2 ബി.ആര്‍ക്ക് (2013 സ്‌കീം) പരീക്ഷഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. യു.ഐ.ടികളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കേരള സര്‍വകലാശാല പുതുതായി അനുവദിച്ച 11 യു.ഐ.ടി കളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷെൻറ പ്രിൻറൗട്ട് അതത് യു.ഐ.ടികളില്‍ ആഗസ്റ്റ് 24-ന് സമര്‍പ്പിക്കണം. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.admissions.keralauniversity.ac.in) Click here to apply to new UIT എന്ന ലിങ്കില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.