കൊച്ചി: കലാരംഗത്ത് മികച്ച സംഭാവന നൽകിയവർക്ക് സി.എം.െഎ കൾചറൽ അക്കാദമി ഏർപ്പെടുത്തിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ചാവറയച്ചെൻറ പേരിലുള്ള അവാർഡ് നാടകം, സിനിമ, സംഗീതം, ചിത്രരചന, വാസ്തുശിൽപം തുടങ്ങിയ കലകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ്. 20,000 രൂപയും ബഹുമതിപത്രവും അടങ്ങിയതാണ് അവാർഡ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പേരുകൾ നിർേദശിക്കാം. സെക്രട്ടറി, സി.എം.െഎ. കൾചറൽ അക്കാദമി, സി.എം.െഎ പ്രിയോർ ജനറൽഹൗസ്, ചാവറ ഹിൽസ്, കാക്കനാട്, കൊച്ചി- 682030 എന്ന വിലാസത്തിൽ സെപ്റ്റംബർ 25 നകം നാമനിർേദശങ്ങൾ ലഭിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.