റാമ്പ് കൈയേറിയുള്ള പാർക്കിങ് ഭിന്ന ശേഷിക്കാരുടെ യാത്ര ദുരിതത്തിലാക്കുന്നു

ആലുവ: റാമ്പ് കൈയേറിയുള്ള പാർക്കിങ് ഭിന്നശേഷിക്കാരുടെ യാത്ര ദുരിതത്തിലാക്കുന്നു. റെയിൽവേ സ്‌റ്റേഷനിലെ പ്രധാന കവാടത്തിലുള്ള റാമ്പിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഒന്നാം പ്ലാറ്റ്ഫോമിലേക്കും ടിക്കറ്റ് കൗണ്ടറിലേക്കും പ്രവേശിക്കാനുള്ള ഒരേയൊരു മാർഗമാണ് ഇത്. വീൽ ചെയറിലും ക്രച്ചസിലും മറ്റും വരുന്ന യാത്രക്കാർ ഇത് മൂലം ആയാസപ്പെട്ട് പടികൾ ഇറങ്ങേണ്ട അവസ്‌ഥയാണ് . ഹജ്ജ് തീർഥാടകർ ഉൾെപ്പടെയുള്ള വയോധികരായ യാത്രക്കാരും ഇതുമൂലം ദുരിതം അനുഭവിക്കുന്നു. റാമ്പ് കൈയേറിയുള്ള പാർക്കിങ് തടയണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റേഷൻ മാസ്‌റ്റർക്ക് പരാതി നൽകുമെന്ന് തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ ഭാരവാഹികളായ കെ.കെ. ബഷീർ , യു.സാബിത് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.