കൊച്ചി: നിരവധി ക്രിമിനൽ കേസുകളിലൂടെ കുപ്രസിദ്ധി നേടിയ ശോഭ ജോണിന് ഇത് രണ്ടാം ശിക്ഷ. സംസ്ഥാനത്തിന് അകത്തും പുറത്തുമായി പൊലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തേപ്പാൾ രണ്ട് തവണയും ശിക്ഷ ലഭിച്ചത് കൊച്ചിയിലെ കോടതികളിൽനിന്ന്. 2014ൽ ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലായിരുന്നു ആദ്യം ജയിലിലായത്. 2006 ജൂലൈ 23നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കടവന്ത്ര ലിങ്ക് ലക്ഷ്മണ ഫ്ലാറ്റില്‍ എത്തിയ തന്ത്രിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നഗ്നനാക്കി ചിത്രമെടുക്കുകയും 27 പവൻ തട്ടിയെടുെത്തന്നുമായിരുന്നു ഇൗ കേസ്. കേസിൽ ഏഴ് വർഷമാണ് എറണാകുളം അസി. സെഷൻസ് കോടതി ശോഭയെ ശിക്ഷിച്ചത്. വരാപ്പുഴ പീഡനത്തിൽ വിട്ടയക്കപ്പെട്ട കേപ് അനിയെന്ന അനിൽകുമാറിനെയും ഇൗ കേസിൽ കോടതി ശിക്ഷിച്ചിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയ ശോഭ ജോണിനെ സംസ്ഥാനത്തിന് പുറത്തുനിന്നാണ് പിടികൂടിയത്. ഒരു കേസിൽ വിധി പറഞ്ഞെങ്കിലും ശോഭ ജോണിനെ കാത്തിരിക്കുന്നത് കൂടുതൽ വിചാരണകളാണ്. വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് മാത്രം ഇനിയും 24 കേസുകളിൽ വിചാരണ നേരിടാനുണ്ട്. എന്നാൽ, മുൻ കുറ്റങ്ങൾ പരിഗണിച്ച് ഇവർക്ക് കൂടുതൽ ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയാണ് വരാപ്പുഴ കേസിൽ എട്ട് വർഷത്തെ ശിക്ഷ വിധിച്ചത്. അതേസമയം, അതിർത്തി കാക്കുന്ന പട്ടാളക്കാരനിൽനിന്ന് ഉണ്ടാവേണ്ട പ്രവൃത്തിയല്ല എട്ടാം പ്രതിയായ ജയരാജൻ നായരിൽനിന്ന് ഉണ്ടായതെന്ന് നിരീക്ഷിച്ച കോടതി പട്ടാളക്കാരനായിരുന്നുവെന്നത് ശിക്ഷ കുറക്കാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കി. എന്നാൽ, പ്രായം കണക്കിലെടുത്ത് ശിക്ഷ കുറക്കുകയാണെന്ന് നിരീക്ഷിച്ചാണ് ജീവപര്യന്തം വരെ കിട്ടാവുന്ന ശിക്ഷ എട്ട് വർഷത്തെ തടവായി കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.