മൂവാറ്റുപുഴ: റവന്യൂ വകുപ്പിലെ നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ആവശ്യപ്പെട്ടു. കേരള റവന്യൂ ഡിപ്പാർട്മെൻറ് സ്റ്റാഫ് അസോസിയേഷന്‍ സംഘടിപ്പിച്ച ജനസൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1970-കളിൽ രൂപവത്കരിച്ച സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും വില്ലേജുകളില്‍ നിലനിൽക്കുന്നത്. ജനസംഖ്യാനുപാതികമായും ഭൂമിയുടെ തുണ്ടുവത്കരണത്തിനും അനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പുതുക്കുകയും രേഖകളുടെ ഡിജിറ്റിലൈസേഷൻ നടപ്പാക്കിയും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയും മാത്രമെ സമയബന്ധിതമായി മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ കഴിയൂ. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീര്‍ വിഷയാവതരണം നടത്തി. ജില്ല ജോയൻറ് സെക്രട്ടറി കെ.കെ. ശ്രീജേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എ. ഹുസൈന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ. ബാബു രാജ്, ചുമട്ടുതൊഴിലാളി യൂനിയന്‍ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എ. നവാസ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സി.എ. അനീഷ്, ജോയൻറ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് വി.കെ. ജിന്‍സ്, എ.ഡി.എസ് ജില്ല പ്രസിഡൻറ് കെ.പി. പോള്‍, കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി റെജി പി. ജോസഫ് എന്നിവര്‍ സംസാരിച്ചു. താലൂക്ക് പ്രസിഡൻറ് പി.എ. ഹംസ സ്വാഗതവും സെക്രട്ടറി അനൂപ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.