സിങ്ങേഴ്സ് ആൻഡ് ആർട്ടിസ്​റ്റ് അസോ. വാർഷികം 25ന്

മൂവാറ്റുപുഴ: ഒാൾ കേരള സിങ്ങേഴ്സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷൻ (അക്സ) വാർഷികാഘോഷങ്ങൾ 25ന് വൈകീട്ട് അഞ്ചിന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ടിൽ നടക്കും. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. അക്സ ചെയർമാൻ എം.ഐ. കുര്യാക്കോസ് അധ്യക്ഷത വഹിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജോസഫ് വാഴക്കൻ, ബാബുപോൾ, നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ, വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ എന്നിവർ സംസാരിക്കും. സുനിൽ പട്ടിമറ്റം, വിമിൽ ഖാദരി, എം.ഐ. കുര്യാക്കോസ്, അഭിലാഷ്, സുമേഷ് എന്നീ കലാകാരന്മാരെ ആദരിക്കും. ഡോ. എം.ആർ. ശിവദാസി​െൻറ ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണവും അക്സ മെഗാഷോയുമുണ്ടാകും. സാധു സംരക്ഷണ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം മൂവാറ്റുപുഴ: പേഴക്കാപിള്ളിയിലെ സാധു സംരക്ഷണ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ഉദ്ഘാടനം മുൻ എം.എൽ.എ ജോസഫ് വാഴക്കൻ നിർവഹിച്ചു. കെ.പി. മൈതീൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം കുട്ടി ആര്യൻകാല, എ.ആർ. രാമൻ നമ്പൂതിരി, സാധു അലിയാർ, സോഫിയ ബീവി, എം.എസ്. നവാസ്, പി.സി. രാജൻ എന്നിവർ സംസാരിച്ചു. ചികിത്സ ധനസഹായ വിതരണം പഞ്ചായത്ത് പ്രസിഡൻറ് ആലീസ് ഏലിയാസ് നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.