അന്ധവിശ്വാസ ദുരാചാര നിയമം നടപ്പിലാക്കണം

ആലുവ: കേരളത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസ ചൂഷണങ്ങളെ തടയാൻ മഹാരാഷ്‌ട്ര മാതൃകയിൽ അന്ധവിശ്വാസ നിർമാർജന നിയമം നടപ്പാക്കണമെന്ന് കേരള യുക്തിവാദി സംഘം കീഴ്മാട് പഞ്ചായത്ത് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കീഴ്മാട് സൊസൈറ്റിപ്പടി കവലയിൽ നടന്ന ഡോ.നരേന്ദ്ര ദാബോൽക്കർ ദിനാചരണം കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡൻറ് അഡ്വ.കെ.എൻ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.ഇ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. എഴുപുന്ന ഗോപിനാഥ് ദിവ്യാദ്ഭുത അനാവരണ പ്രകടനം നടത്തി. ഫ്രാൻസിസ്, വില്ല്യം.ഡി.ദേവസി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.