മോദിയും പിണറായിയും ഒരു നാണയത്തി‍െൻറ ഇരുവശങ്ങൾ – കെ.മുരളീധരൻ എം.എൽ.എ

ആലുവ: മോദിയും പിണറായിയും ഒരു നാണയത്തി‍​െൻറ ഇരുവശങ്ങളാണെന്നും ഇരുവരുടെയും ശൈലി അസഹിഷ്ണുത നിറഞ്ഞ ഫാഷിസ്‌റ്റ് രീതിയാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആലുവ എടയപ്പുറം 105, 106, 107 കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിര ഗാന്ധി ജന്മശതാബ്‌ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണരംഗത്ത് പൂർണ പരാജയമായ ഇരുവരും ജനവികാരം എതിരാകുന്ന സന്ദർഭങ്ങളിൽ കൊലപാതക പരമ്പരകൾ സൃഷ്ടിച്ച് ജനകീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പഠനശിബിരം കെ.പി.സി.സി. സെക്രട്ടറി ബി.എ.അബ്‌ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് സി.കെ.ജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് പി.എ.മുജീബ് സ്വാഗതം പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ്. ജില്ല ചെയർമാൻ എം.ഒ.ജോൺ, മുൻ എം.എൽ.എ എം.എ.ചന്ദ്രശേഖരൻ, വി.പി.ജോർജ്ജ്, മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, തോപ്പിൽ അബു, ലത്തീഫ് പൂഴിത്തറ, ജോസി. പി. ആൻഡ്രൂസ്, പി.ജെ. സുനിൽ കുമാർ, സദ്ദാം കൊടവത്ത്, ടി.എ.ബഷീർ, ഷംസു കോണത്തുകാട്ടിൽ, പി.കെ.കാസിം, എം.എ.കെ.നജീബ്, നവാസ് ചെന്താര, പി.എ.റഹീം, എം.പി. സലീം, കെ.ഡി. മധു, ഇ.കെ. ഹമീദ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് വയനാട് പാർലമ​െൻറ് കമ്മിറ്റി വൈസ് പ്രസിഡൻറ് ഹാരിഷ് ബാബു ചാലിയാർ മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.