ആലപ്പുഴ: ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെറ്ററിനറി-ആയുർവേദ-ഹോമിയോ ഡോക്ടർമാർ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. 15 വർഷം സർവിസ് പൂർത്തിയാക്കുന്ന ഡോക്ടർമാർക്ക്, അലോപ്പതി ഡോക്ടർമാർക്കും എൻജിനീയർമാർക്കും ലഭിക്കുന്നതിെനക്കാൾ വളരെ താഴ്ന്ന ശമ്പളമാണ് ലഭിച്ചിരുന്നത്. ശമ്പള കമീഷനിലെ ഈ അപാകത പരിഹരിച്ച് സർക്കാർ ആഗസ്റ്റ് മൂന്നിന് ഉത്തരവിറക്കി. പിന്നീട് ഈ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം നടത്തിയത്. കെ.ജി.എ.എം.ഒ.എഫ് സംസ്ഥാന സെക്രട്ടറി ഡോ. എ. ജയൻ ധർണ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ അഞ്ജന ചന്ദ്രൻ, സി.കെ. പ്രേംകുമാർ, കെ.വി. മോഹൻദാസ്, എസ്. ജയശ്രീ, ജയരാജ്, അബ്ദുൽ റസാഖ്, ഷാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.