സ്വകാര്യ ബസ് ജീവനക്കാരുടെ ബോണസ്; തീരുമാനമായില്ല

കാക്കനാട്: സ്വകാര്യ ബസ് ജീവനക്കാരുടെ ഈ വര്‍ഷത്തെ ബോണസ് നിശ്ചയിക്കാനുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. തിങ്കളാഴ്ച കലക്ടറേറ്റില്‍ ഡെപ്യൂട്ടി ലേബര്‍ ഓഫിസറാണ് യോഗം വിളിച്ചത്. 2016-ലെ ബോണസില്‍നിന്ന് 20 ശതമാനമെങ്കിലും വര്‍ധന വേണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. ഇതിനോട് ബസുടമകള്‍ യോജിച്ചില്ല. തുടര്‍ന്ന് യോഗം പിരിയുകയായിരുന്നു. ചര്‍ച്ച വീണ്ടും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.