ആലുവ : തായിക്കാട്ടുകരയിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു. റോഡരികിലെ പൊതു ഇരിപ്പിടങ്ങൾ രാത്രി തകർത്തു. കമ്പനിപ്പടിയിൽനിന്ന് കുന്നത്തേരി ഭാഗത്തേക്കുള്ള സടക്ക് റോഡിൽ കഴിഞ്ഞ ദിവസമാണ് സാമൂഹിക വിരുദ്ധ ആക്രമണമുണ്ടായത്. ആലുവ മേഖലയിൽ സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുന്ന ലഹരി മാഫിയക്ക് പങ്കുള്ളതായി സംശയിക്കുന്നു. നാട്ടുകാരായ ചില വാടക ഗുണ്ടകളടക്കമുള്ളവർ ക്വട്ടേഷൻ എടുക്കുന്നതോടൊപ്പം നാട്ടിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി പിടിച്ചുപറിയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നു. പൊലീസാകട്ടെ അവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കാറുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലഹരി മാഫിയകളുടെ ഇടനിലക്കാരാണ് ഇവരിൽ പലരും. രാത്രിയിൽ ആളൊഴിഞ്ഞ വഴികളിലും പാടശേഖരങ്ങളുടെ പരിസരങ്ങളിലുമാണ് ഇവരുടെ സംഘം ചേരൽ. പണത്തിനായി ഇക്കൂട്ടർ പകൽ സമയങ്ങളിൽ പോലും പിടിച്ചുപറിക്ക് മുതിരാറുണ്ട്. കവലകളിൽ ഗുണ്ടകളുെടയും സാമൂഹിക വിരുദ്ധരുെടയും വിളയാട്ടം മൂലം ആളുകൾക്ക് വീട്ടിൽനിന്നും പുറത്തിറങ്ങാൻ പോലും പേടിയാണ് . വിശാലമായ പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡിൽ സൗന്ദര്യ വത്കരണത്തിെൻറ ഭാഗമായാണ് കോൺക്രീറ്റ് ചാരുെബഞ്ചുകൾ ഇട്ടത്. വർഷങ്ങളായി ഈ റോഡും പാടശേഖരവും മാലിന്യം തള്ളാനുള്ള കേന്ദ്രമായാണ് കിടന്നിരുന്നത്. ഈ പാടശേഖരത്തിൽ കൃഷി ആരംഭിക്കുകയും റോഡ് സൗന്ദര്യവത്കരിക്കുകയും കൂടി ചെയ്തതോടെ മാലിന്യം തള്ളാൻ കഴിയാതായി. പ്രതികളെ ഉടൻ പിടികൂടണമെന്നും പ്രദേശത്ത് പൊലീസിെൻറ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.