മൂവാറ്റുപുഴ: ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍, ആര്‍.ടി.ഒ മൂവാറ്റുപുഴ, സാമൂഹിക ക്ഷേമ വകുപ്പ് എന്നിവരുമായി സഹകരിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാൻ മെഡിക്കല്‍ ബോര്‍ഡിെൻറ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ 11വരെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ . ക്യാമ്പിൽ പങ്കെടുത്ത് യോഗ്യത നേടുവര്‍ക്ക് അന്നേദിവസം ഡ്രൈവിങ് ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കനും ഫീസടച്ച് ലേണേഴ്സ് ടെസ്റ്റിൽ പെങ്കടുക്കാനും സൗകര്യം ഉണ്ടായിരിക്കും. വയസ്സ് തെളിയിക്കുന്ന സാക്ഷ്യപത്രം, വിലാസം തെളിയിക്കുന്ന രേഖ, അസ്സലും പകര്‍പ്പും, അഞ്ച് പാസ്പോർട്ട് സൈസ് ഫോട്ടോ, നിശ്ചിത ഫീസ് എന്നിവ സഹിതം ഹാജരാക്കി പേര് രജിസ്റ്റർ ചെയ്യണം. എംപ്ലോയബിലിറ്റി സെൻറര്‍ പേര് രജിസ്‌ട്രേഷന്‍ 26ന് മൂവാറ്റുപുഴ: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻറര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിന് താൽപര്യമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാം. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള 18-35 പ്രായപരിധിയിലുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷ നൽകാം. 26-ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെ മുവാറ്റുപുഴ ടൗണ്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ 250 രൂപയോടൊപ്പം ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിെൻറ കോപ്പി നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ എംപ്ലോയബിലിറ്റി സെൻററിെൻറ എല്ലാ തൊഴില്‍മേളകളിലും സൗജന്യമായി പങ്കെടുക്കാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എറണാകുളം ജില്ല എംപ്ലോയബിലിറ്റി സെൻററില്‍ ഇൻറര്‍വ്യൂ, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് നൽകും. ഫോൺ: 0484 2422452, 2427494.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.