മൈലാടിമല സംരക്ഷണം: കുരിശിൽ കിടന്നുള്ള സമരം ഇന്ന്​

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ മൈലാടിമല പാറമട ലോബിക്ക് തീറെഴുതിയ പഞ്ചായത്ത് നടപടിക്കെതിരെ 12 മണിക്കൂർ കുരിശിൽ കിടന്നുള്ള ഉപവാസ സമരം നടത്തുന്നു. ഒറ്റയാൾ സമരനായകൻ എം.ജെ. ഷാജിയാണ് ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ മാറാടി പഞ്ചായാത്ത് ഒാഫിസിന് മുന്നിൽ കുരിശിൽ കിടന്ന് സമരം നടത്തുന്നത്. പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പാറമട ലോബിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ പാരിസ്ഥിതിക പ്രാധാന്യമുള്ള മല രണ്ടുവർഷത്തിനകം അപ്രത്യക്ഷമാകും. ഈ സാഹചര്യത്തിലാണ് സമരവുമായി ഷാജി രംഗത്തിറങ്ങുന്നത്. നൂറ്റാണ്ടുകൾക്കു പിന്നിലെ കുടിയേറ്റകാലത്തും കാട്ടുമൃഗങ്ങൾക്കായി ഒഴിച്ചിട്ട എറണാകുളം ജില്ലയിലെ ഏറ്റവും ദൃശ്യചാരുതയാർന്ന സ്ഥലമാണ് മൈലാടിമല. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഗ്രാഫൈറ്റ് ഖനനത്തിനാണ് ഇവിടെ അനുവാദം നൽകിയിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാറാടി പഞ്ചായത്തിലെ മൈലാടിമല പൂർണമായും ഇല്ലാതാവും. ജൈവവൈവിധ്യ രജിസ്റ്ററിൽ ഇടംപിടിച്ച സംരക്ഷിത മേഖലയുടെ ൈകയേറ്റത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.