മുജാഹിദുകാർക്കെതിരായ സംഘ്പരിവാർ ആക്രമണം പ്രതിഷേധാർഹം -കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം കൊച്ചി: പറവൂർ വടക്കേക്കരയിൽ മുജാഹിദ് വിസ്ഡം പ്രവർത്തകർക്കുനേരെ സംഘ്പരിവാറുകാർ നടത്തിയ ആക്രമണം പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം. വടക്കേ ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണത്തിന് സമാനമാണ് ഇൗ സംഭവം. കേരള പൊലീസ് സംഘ്പരിവാറിെൻറ ചട്ടുകമായി പ്രവർത്തിക്കുന്നതിന് ഉദാഹരണമാണിത്. നിയമം കൈയിലെടുക്കുന്നത് ആരാണെങ്കിലും അംഗീകരിക്കാനാവില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ്, കോഒാഡിനേറ്റർ എൻ.എം. അമീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.