സ്കൂൾ പരീക്ഷ രീതി പരിഷ്കരിക്കുന്നു; ചോദ്യപേപ്പറിൽ ഉൾപ്പെടെ മാറ്റം

കൊച്ചി: സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള പരീക്ഷരീതി പരിഷ്കരിക്കാൻ സർക്കാർ ഒരുങ്ങുന്നു. കുട്ടികളുടെ പ്രവർത്തനങ്ങളെക്കുറിച്ച നിരന്തര വിലയിരുത്തൽ കൂടുതൽ ശാസ്ത്രീയമാക്കുകയും ചോദ്യങ്ങളുടെ രീതിയിൽ മാറ്റം വരുത്തുകയുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. എല്ലാ അധ്യാപകരെയും ഉപയോഗിച്ച് ചോദ്യശേഖരം തയാറാക്കിയ ശേഷം ഇവയിൽനിന്ന് െതരഞ്ഞെടുക്കുന്നവ ഉൾപ്പെടുത്തി ചോദ്യപേപ്പർ തയാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് അസസ്മ​െൻറ് ടൂൾ മാനേജ്മ​െൻറ് സിസ്റ്റം (എ.ടി.എം.എസ്) വികസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചിന് നടന്ന ക്ലസ് റ്റർ യോഗത്തിൽ എല്ലാ അധ്യാപകർക്കും ഇതിൽ പ്രവേശിക്കാനുള്ള യൂസർ നെയിം, പാസ്വേഡ് എന്നിവ നൽകി. 2018ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ പുതിയ രീതിയിലാകും. ഓരോ അധ്യാപകനും തയാറാക്കുന്ന ചോദ്യങ്ങൾ സ്കൂൾ വിഷയ ഗ്രൂപ്പിൽ ചർച്ച ചെയ്ത് അപ്ലോഡ് ചെയ്യണം. ഇവ വിദഗ്ധ സമിതിയുടെ അംഗീകാരത്തിന് വിധേയമാക്കി എല്ലാവർക്കും ലഭ്യമാക്കും. ഇവയുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ പരിഗണിച്ച് വിദഗ്ധ സമിതി ചിട്ടപ്പെടുത്തുന്ന ചോദ്യങ്ങളായിരിക്കും പൊതു പരീക്ഷക്ക് ഉപയോഗിക്കുക. ബ്രാക്കറ്റിൽനിന്ന് െതരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള ചോദ്യങ്ങൾ കുറക്കും. സ്വതന്ത്രമായി ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യങ്ങളാകും കൂടുതലും. ഇതി​െൻറ ഭാഗമായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. സ്വയം വിലയിരുത്തൽ നടത്താൻ കഴിയുന്ന തരത്തിലുള്ള ചോദ്യങ്ങളും തയാറാക്കും. എളുപ്പം വായിച്ച് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ വേണം ചോദ്യങ്ങളെന്ന നിർദേശവും വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.