ശ്രദ്ധിക്കുക: ഒന്നാം പേജിൽ ലീഡിനൊപ്പമുള്ള ബോക്സിെൻറ അപ്ഡേറ്റഡ് ഫയലാണിത്. ഹെഡിംഗിൽ മാറ്റമില്ല. മാറ്ററിൽ അവസാന വരി കൂട്ടിച്ചേർത്തു. ചെന്നൈ: അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ഒന്നിച്ചെങ്കിലും 18 എം.എൽ.എമാർ ദിനകരനൊപ്പം. ശശികലയുടെ മരുമകനും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനുമായി 18 എം.എൽ.എമാർ കൂടിക്കാഴ്ച നടത്തി. 234 അംഗ നിയമസഭയിൽ അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ഒരുമിച്ചതോടെ സർക്കാറിന് 134 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 117 പേരാണ് വേണ്ടത്. ദിനകരെൻറ കൂടെ 18 എം.എൽ.എമാർ നിൽക്കുകയാണെങ്കിൽ ഭാവിയിൽ മന്ത്രിസഭക്ക് ഭീഷണിയാകും. അതിനിടെ, ദിനകരൻ ഇന്നുരാവിലെ 10ന് ഗവർണറെ കാണും. തങ്ങൾക്കൊപ്പമുള്ള എം.എൽ.എമാരുടെ എണ്ണം ഗവർണറെ ബോധ്യപ്പെടുത്താനാണ് ദിനകര പക്ഷത്തിെൻറ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.