സമസ്​ത പൊതുപരീക്ഷ; അവാർഡ് വിതരണവും അനുമോദനവും നടത്തി

ആലുവ: സുന്നി മാനേജ്മ​െൻറ് അസോസിയേഷനും സുന്നി ജംഇയ്യതുൽ മുഅല്ലിമീനും സംയുക്തമായി സമസ്ത പൊതുപരീക്ഷയിലെ വിജയികൾക്ക് അവാർഡ് വിതരണവും അനുമോദന യോഗവും സംഘടിപ്പിച്ചു. ആലുവ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എം.എ ജില്ല പ്രിസഡൻറ് അഡ്വ. ഹസൻ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യതലത്തിൽ രണ്ടാം റാങ്ക് ലഭിച്ച വിദ്യാർഥിക്കുള്ള ഉപഹാരം മൈനോറിറ്റി വെൽഫെയർ െഡവലപ്മ​െൻറ് കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്‌ദുൽ വഹാബ് നൽകി. ജില്ലതല റാങ്ക് ജേതാക്കൾക്കും അധ്യാപകർക്കുമുള്ള അവാർഡ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. അബ്‌ദുൽ മുത്തലിബ് നൽകി. ഇസ്മാഈൽ സഖാഫി, സമസ്ത ജില്ല പ്രസിഡൻറ് കൽത്തറ അബ്‌ദുൽ ഖാദർ മദനി, കെ.കെ. അബ്‌ദുൽ റഹ്മാൻ മുസ്ലിയാർ, എം.എം. സുലൈമാൻ, പി.കെ.എ. കരീം ഹാജി, അബ്ബാസ് സുഹ്‌രി, അബ്‌ദുൽ മജീദ് മുസ്ലിയാർ, ജമാൽ സഖാഫി, സലീം ഹസനി, ഹൈേദ്രാസ് ഹാജി, മജീദ് മുസ്ലിയാർ വടാട്ടുപാറ, ലത്തീഫ് മിസ്ബാഹി, മുഹമ്മദ് പുഴക്കര, ഡോ. എ.ബി. അലിയാർ, ഇബ്രാഹിം സഖാഫി, സിദ്ദീഖ് സഅദി, ഷബീർ സുഹ്‌രി, സിദ്ദീഖ് മുസ്‌ലിയാർ എടച്ചിറ, അഷ്റഫ് സഖാഫി, മന്നാൻ സഖാഫി, റഷീദ് ഇടപ്പള്ളി, നാസർ കൊച്ചി, ഫൈസൽ നിസാമി, ഇബ്രാഹിം പള്ളിക്കര, സലാം തങ്ങൾ, അബ്‌ദുല്ല നദ്‌വി, സിയാദ് സഅ്ദി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.