നെടുമ്പാശ്ശേരി: ഔദ്യോഗികമായി മുൻകൂട്ടി അറിയിപ്പ് ലഭിച്ചാലല്ലാതെ ബി.ജെ.പി നേതാക്കൾ നിർദേശിക്കുന്നതനുസരിച്ചുമാത്രം കേന്ദ്രമന്ത്രിമാർ ഇനി സംസ്ഥാനത്ത് പരിപാടികളിൽ പങ്കെടുക്കില്ല. സംസ്ഥാന നേതൃത്വത്തിലെ പലർക്കുമെതിരെ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണിത്. തിങ്കളാഴ്ച കേന്ദ്രമന്ത്രി പ്രകാശ് ജാവ്േദക്കർ കളമശ്ശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഒരു നേതാവ് ഇടപെട്ട് മന്ത്രിയെക്കൊണ്ട് ആലുവ പാലസിൽ ഒരു ലോഗോ പ്രകാശനം നടത്തിക്കാൻ ലക്ഷ്യമിട്ടു. നേതാവും കൂട്ടരും കാലടിയിലെ സ്വകാര്യ സ്കൂൾ അധികാരിയും മാധ്യമപ്രവർത്തകരോട് സി.ബി.എസ്.ഇയുടെ ഔദ്യോഗിക പരിപാടിയാണെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് അധികാരികൾക്കും നേതാക്കൾക്കുമൊപ്പം ചാനലുകാരും മന്ത്രിയുടെ മുറിയിൽ കയറി. അപ്പോഴാണ് മന്ത്രി ലോഗോ പ്രകാശനത്തിെൻറ വിവരം അറിയുന്നത്. ബന്ധപ്പെട്ടവർ തെൻറ ഓഫിസിനോട് ഇതിനായി അനുമതി ആവശ്യപ്പെട്ടില്ലല്ലോയെന്നായി മന്ത്രിയുടെ ചോദ്യം. നേതാവും അനുയായിയും കൂടി മന്ത്രിയുടെ അടുത്തുചെന്ന് എന്തോ പറഞ്ഞുവെങ്കിലും താൻ കേന്ദ്രമന്ത്രിയാണെന്നും ആരെങ്കിലും പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുന്നയാളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് സ്കൂൾ അധികാരികളോടും മറ്റും അൽപസമയം അവരുടെ കാര്യങ്ങൾ സംസാരിക്കുവാൻ തയാറായെങ്കിലും തെൻറ ഒരു പരിപാടിയും പാലസിലില്ലെന്നും ചാനലുകൾ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഒരു മതപണ്ഡിതൻ സംഘടിപ്പിച്ച പരിപാടിയിലും കേന്ദ്രമന്ത്രിയുടെ പേരുെവച്ചിരുന്നു. മന്ത്രിയുടെ ഓഫിസിനെ ഔദ്യോഗികമായി അറിയിക്കാതെ ചില നേതാക്കളാണ് പരിപാടി ഒപ്പിച്ചത്. അന്ന് മന്ത്രി വിട്ടുനിൽക്കുകയായിരുന്നു. മെഡിക്കൽ കോഴയുടെ കൂടി പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തുന്ന പ്രാദേശിക നേതാക്കൾ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കേണ്ടതില്ലെന്ന് മന്ത്രിമാർക്ക് നിർദേശം നൽകിയതെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.