എന്‍.എസ്.എസ് കരയോഗ മന്ദിര സമർപ്പണവും വാര്‍ഷിക സമ്മേളനവും

ചെങ്ങമനാട്: നവീകരിച്ച 988ാം നമ്പര്‍ ചെങ്ങമനാട് എന്‍.എസ്.എസ് കരയോഗ മന്ദിര സമർപ്പണവും 80ാം വാര്‍ഷിക സമ്മേളനവും എന്‍.എസ്.എസ് വൈസ് പ്രസിഡൻറ് പ്രഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പല്ലാവൂര്‍ പുരസ്കാര ജേതാവ് ചെങ്ങമനാട് അപ്പുനായരെ അന്‍വര്‍ സാദത്ത് എം.എല്‍.എയും 80 തികഞ്ഞ കരയോഗം അംഗങ്ങളെ റോജി എം. ജോണ്‍ എം.എല്‍.എയും ആദരിച്ചു. കെട്ടിട നവീകരണത്തില്‍ ഭാഗമായവരെ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷ് ആദരിച്ചു. എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡൻറ് എ.എന്‍. വിപിനേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എന്‍. മോഹനകുമാര്‍, ആലുവ താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡൻറ് പ്രഫ. കെ.എസ്.ആര്‍. പണിക്കര്‍, യൂനിയന്‍ സെക്രട്ടറി പി.എസ്. വിശ്വംഭരന്‍, ആലുവ താലൂക്ക് വനിത യൂനിയന്‍ പ്രസിഡൻറ് എന്‍.ടി. ജലജകുമാരി, േബ്ലാക്ക് പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിംകുട്ടി, വാര്‍ഡ് അംഗം വി.എന്‍. സജികുമാര്‍, താലൂക്ക് യൂനിയന്‍ മേഖല കണ്‍വീനര്‍ എസ്. അനില്‍കുമാര്‍, കരയോഗം വൈസ് പ്രസിഡൻറ് ശ്രീദേവി അശോക് കുമാര്‍, വനിത സമാജം പ്രസിഡൻറ് ജയശ്രീ രാമഭദ്രന്‍, ബാലസമാജം പ്രസിഡൻറ് മഹാദേവന്‍, കരയോഗം ട്രഷറര്‍ കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.