വീട് നിർമിച്ചുനൽകി

എടവനക്കാട്: നായരമ്പലം-എടവനക്കാട് മേഖലയിലെ സകാത്ത് സംഭരണ വിതരണ സ്ഥാപനമായ അല്ലജ്നതുൽ ഇസ്ലാമിയ്യത്തു ലി ബൈത്തിൽ മാൽ ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി എടവനക്കാട് ഗ്രാമപഞ്ചായത്തി​െൻറ പങ്കാളിത്തത്തോടെ വീട് നിർമിച്ചുനൽകി. പരേതനായ എടവനക്കാട് അഴിവേലിക്കകത്ത് അബ്ദുവി​െൻറ കുടുംബത്തിന് ബൈത്തുൽ മാൽ റഈസ് എ.എം റാഫി താക്കോൽ കൈമാറി. എടവനക്കാട് ജുമാ മസ്ജിദ് ഇമാം അബൂബക്കർ റഷാദി, മസ്ജിദുന്നൂർ ഇമാം കെ.എസ്. മെഹബൂബ്, വാർഡ് അംഗം ഷിബാനൊ ബൈജു, അമീർ ഹുസൈൻ, എ.എ. മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.