കാല്‍ലക്ഷം മഴക്കുഴികള്‍ നിർമിച്ചു

അങ്കമാലി: ജലവര്‍ഷിണി മഴവെള്ള സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി അങ്കമാലി ബ്ലോക്കില്‍ കാല്‍ലക്ഷം മഴക്കുഴിയില്‍ നിർമിച്ചു. മൂക്കന്നൂര്‍, അയ്യംപുഴ, മലയാറ്റൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരുമീറ്റര്‍ നീളവും വീതിയുമുള്ള കുഴികള്‍ പൊതുസ്ഥലങ്ങളില്‍ നിര്‍മിച്ചത്. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നിർമാണോദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മോളി വിന്‍സ​െൻറ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ്, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എം. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏല്യാസ് കെ. തരിയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി റാഫേല്‍, റെന്നി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിബീഷ്, ജിഷ ജോജി, ഡെയ്‌സി ഉറുമീസ്, റീന ജോണ്‍സണ്‍, സംഘടന ഭാരവാഹികളായ ലാലി ആൻറു, എ.ഐ. രവി, പി.ടി. പൗലോസ്, ഉഷ ആൻറണി, ബി.ഡി.ഒ ഏണസ്റ്റ് തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.