ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ ജലസേചന കനാലുകളുടെ പുനർനിർമാണത്തിന് നടപടികളാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജുവിെൻറ നേതൃത്വത്തിൽ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസിന് പദ്ധതിയുടെ അടങ്കൽ സമർപ്പിച്ചു. വെളിയത്തുനാട്, പുറപ്പിള്ളിക്കാവ് അടക്കം നാല് കനാലുകളാണ് പഞ്ചായത്തിലുള്ളത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കനാലുകൾ പൊട്ടിപ്പൊളിഞ്ഞും കാടുകയറിയും കിടക്കുന്നതു മൂലം പലയിടങ്ങളിലേക്കും വെള്ളമെത്തുന്നില്ലെന്നാണ് കർഷകരുടെ പരാതി. തടിക്കക്കട കനാലിെൻറ നവീകരണത്തിനും ഒരുഭാഗം പുതുക്കി നിർമിക്കുന്നതിനും ഒരു കോടി അനുവദിച്ചിരുന്നു. എന്നാൽ, കനാൽ മുഴുവനായും പുതുക്കി നിർമിക്കണമെന്ന കർഷകരുടെ ആവശ്യം നിലനിൽക്കുകയാണ്. ഇതിനിടെയാണ് പഞ്ചായത്ത് തന്നെ ഇടപെട്ട് നാല് കനാലുകളുടെയും പുനർനിർമാണത്തിന് വഴിയൊരുക്കിയത്. ഇതിനുള്ള അടങ്കൽ മൈനർ ഇറിഗേഷൻ അധികൃതരെക്കൊണ്ട് തയാറാക്കിയാണ് തിരുവനന്തപുരത്തെത്തി മന്ത്രിക്ക് കൈമാറിയത്. തുക അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എൻ. അശോകൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നസീർ പാത്തല എന്നിവരും പ്രസിഡൻറിനോടൊപ്പമുണ്ടായിരുന്നു. വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ അടുത്തദിവസം കരുമാല്ലൂരിൽ എത്തുമെന്ന് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.