എം.വി.ഐ.പി.ഡിസ്​റ്റിബ്യൂട്ടറി കനാല്‍: ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

മൂവാറ്റുപുഴ: ആയവന, ആവോലി, നടുക്കര എം.വി.ഐ.പി.ഡിസ്റ്റിബ്യൂട്ടറി കനാല്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ആയവന, ആവോലി, നടുക്കര ഡിസ്റ്റിബ്യൂട്ടറി കനാല്‍ നിർമാണത്തിന് 4.95-കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതി​െൻറ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അടുത്തദിവസംതന്നെ നിർമാണ ഉദ്ഘാടനം നടക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. ആയവന പഞ്ചായത്തിലെ മുല്ലപ്പുഴച്ചാല്‍ ഡിസ്റ്റിബ്യൂട്ടറി കനാലില്‍നിന്നും ആരംഭിച്ച് ആവോലി പഞ്ചായത്തിലെ നടുക്കര തോടില്‍ അവസാനിക്കുന്ന രണ്ടര കിലോമീറ്റര്‍ വരുന്ന കനാലാണിത്. ആയവന പഞ്ചായത്തിലെ 12-ാം വാര്‍ഡ്, ആവോലി പഞ്ചായത്തിലെ ആറ്, പത്ത് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കനാൽ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനും നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷിക്കും ഗുണകരമാണ്. വേനല്‍ കനക്കുന്നതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും കൃഷി ആവശ്യത്തിനും വെള്ളമെത്തിക്കുന്നതിന് ആയവന, ആവോലി, നടുക്കര ഡിസ്റ്റിബ്യൂട്ടറി കനാല്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പദ്ധതിയുടെ നിർമാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തി. എം.എല്‍.എയോടൊപ്പം പഞ്ചായത്ത് പ്രസിഡൻറുമാരായ സാബു വള്ളോംകുന്നേല്‍, ജോര്‍ഡി.എന്‍.വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ടി.എം. ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഹറ സിദ്ദീഖ്, അംഗങ്ങളായ അയ്യൂബ് ഖാന്‍, ഷിബു ജോസ്, സിനി സത്യന്‍, ഗീത ഭാസ്‌കര്‍, എം.വി.ഐ.പി.എക്‌സിക്യുട്ടിവ് എൻജിനീയര്‍ എസ്. ശ്രീലത, അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഉഷ ദേവി, അസിസ്റ്റൻറ് എൻജിനീയര്‍ അശോക് കുമാര്‍, മുന്‍ആയവന പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി പൊട്ടയ്ക്കല്‍, ആനിക്കാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി.കെ. ഉമ്മര്‍, ശിവാഗോ തോമസ്, കെ.ബി. നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.