ടിപ്പർ ഡ്രൈവർമാരുടെ ലൈസൻസ്​ റദ്ദാക്കുന്നത്​ അവസാനിപ്പിക്കണം ^അസോസിയേഷൻ

ടിപ്പർ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് അവസാനിപ്പിക്കണം -അസോസിയേഷൻ കൊച്ചി: ഉദ്യോഗസ്ഥർ ഉത്തരവുകൾ പുറപ്പെടുവിച്ച് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് അവസാനിപ്പിക്കണെമന്ന് കേരള ടോറസ് -ടിപ്പർ അസോസിയേഷൻ. മോേട്ടാർ വകുപ്പ് ഉദ്യോഗസ്ഥർ എഴുതുന്ന ചെക്ക് റിപ്പോർട്ടുകൾക്ക് പണം അടക്കാതെ സേവനങ്ങൾ ലഭ്യമാക്കുകയില്ല എന്ന മോേട്ടാർ വാഹന വകുപ്പി​െൻറ ഉത്തരവ് ഭരണഘടന ലംഘനമാണെന്ന് ഹൈകോടതി കഴിഞ്ഞ വർഷം പ്രസ്താവിച്ചതാണ്. എന്നാൽ ഇത്തരം ഉത്തരവുകൾ നിലവിലുണ്ടെന്ന് കാണിച്ച് ഉദ്യോഗസ്ഥർ ഡ്രൈവർമാരിൽനിന്ന് അന്യായമായി പണം ഇൗടാക്കുകയാണ്. ലൈസന്‍സ് റദ്ദാക്കാന്‍ അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിളിന് അധികാരമില്ലായെന്നിരിക്കെ ഇപ്പോള്‍ നടത്തുന്ന ലൈസന്‍സ് റദ്ദാക്കല്‍ നടപടി നിയമവിരുദ്ധമാണ്. ഏകദേശം 2000 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. ഉദ്യോഗസ്ഥർ ഇത്തരം നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ട്രാൻസ്പോർട്ട് കമീഷണറുടെ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും പ്രസിഡൻറ് എൻ.ഡി. ജോസഫ്, സെക്രട്ടറി ജോൺസൺ പടമാടൻ, പി.എ. ജെനീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.