പറവൂർ: ഏഴിക്കര--കടക്കര-പറവൂർ റൂട്ടിൽ . ഏഴിക്കര--കടക്കര പുഴയോരം െറസിഡൻറ്സ് അസോസിയേഷൻ പറവൂർ ജോയൻറ് ആർ.ടി.ഒക്ക് പരാതി നൽകി. മുന്നറിയിപ്പില്ലാതെ ട്രിപ്പ് മുടക്കുന്നത് മൂലം രോഗികളും വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഏറെ ക്ലേശം അനുഭവിക്കുകയാണ്. പറവൂരിൽനിന്ന് ഏഴിക്കരയിലേക്ക് പോകുന്ന സമയത്തും ഏഴിക്കരയിൽനിന്ന് തിരിച്ചു വരുേമ്പാഴും കടക്കരയിൽനിന്ന് ആളെ കയറ്റണമെന്ന നിബന്ധനയിലാണ് ബസുകൾക്ക് പെർമിറ്റ് നൽകിയിരിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നാൽ, പലപ്പോഴും ബസുകൾ കടക്കരയിലേക്ക് പ്രവേശിക്കാറില്ല. ചില ബസുകൾ രാവിലെയും വൈകീട്ടും മാത്രം കടക്കരയിൽ വന്നുപോകുമെങ്കിലും പകൽ സമയത്ത് ട്രിപ്പുകൾ പതിവായി മുടക്കുകയാണ്. വൈകുന്നേരങ്ങളിൽ ഭൂരിപക്ഷം സർവിസുകൾ കടക്കരയിലേക്ക് പോകുന്നിെല്ലന്നും ചോദ്യം ചെയ്‌താൽ ബസുടമകളും തൊഴിലാളികളും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.